‘നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തു’; വോട്ടർമാരോട് അഭ്യർഥിച്ച് കുഞ്ചാക്കോ ബോബന്‍

ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടർമാർ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് നടന്‍ കുഞ്ചാക്കോ ബോബൻ. ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളോട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെ കുഞ്ചാക്കോ ബോബൻ അഭ്യർഥിച്ചു.  ‘എല്ലാവർക്കും നമസ്കാരം, ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം. വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ…

Read More

കൊടും ചൂട്: കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.  ആകെ ഇന്നലെ 100. 1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം…

Read More

വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും; ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തും

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

Read More

പത്ത് വർഷത്തെ നിരോധനം നീക്കുന്നു; സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം

പത്ത് വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. അതേസമയം, എല്ലാ നദികളിൽ…

Read More

കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂർവമായ തിരക്ക്; ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി

കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ. തിയേറ്റർ പ്രൊമോഷന് വേണ്ടി പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു പാലക്കാട് അരോമ തിയേറ്ററിൽ കണ്ടത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി…

Read More

മഴയ്ക്ക് സാധ്യത: നാളെ 3 ജില്ലകളിൽ യെലോ അലർട്ട്

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: തിങ്കൾ (09–10–23): മലപ്പുറം, കോഴിക്കോട്, വയനാട് ചൊവ്വ (10–10–23): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ബുധൻ (11–10–23): എറണാകുളം, ഇടുക്കി വ്യാഴം (12–10–23): എറണാകുളം, പാലക്കാട്, മലപ്പുറം

Read More

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും എറണാകുളം,…

Read More

കേരളത്തിൽ പരക്കെ മഴ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ാം തീയതി വെള്ളിയാഴ്ച മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി ഇന്ന് തുറക്കുമെന്ന് അറിയിപ്പുണ്ട്. രാവിലെ 10 മണി മുതല്‍ രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം…

Read More

ലോൺ ആപ്പുകൾ: കേരളത്തിന് നഷ്ടം 100 കോടി

ലോൺ ആപ്പുകൾ വഴി കേരളത്തിൽനിന്ന് ഇതുവരെ തട്ടിയത് 100 കോടിയിലേറെ രൂപയെന്നു സൈബർ അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ടൈപ്പിങ് ജോലികൾക്കായി കംബോഡിയയിലേക്കു സൗജന്യ റിക്രൂട്ടിങ് നടത്തുന്ന ഏജൻസിയെക്കുറിച്ചും വിവരം ലഭിച്ചു. ഈ ഏജൻസി മലയാളികളെ കംബോഡിയയിലേക്കു കൊണ്ടുപോയി വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട ജോലികൾ നൽകുന്നു സമൂഹമാധ്യമങ്ങൾ വഴിയാണ് ആളെത്തേടുന്നത്. 70,000– ഒരു ലക്ഷം രൂപയാണു ശമ്പള വാഗ്ദാനം. പരസ്യത്തിലെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കേരളത്തിൽനിന്നു കംബോഡിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് ഇത്തരം ജോലികൾക്കു നിയോഗിക്കുന്നതായി…

Read More

ഖജനാവിന് നഷ്ടം 72 കോടി; സംസ്ഥാനത്ത് നികുതി ഈടാക്കലിലും പിഴവെന്ന് സിഎജി റിപ്പോർട്ട്;

സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ചും നികുതി ചുമത്തിയത് സംബന്ധിച്ചും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട്. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും അപേക്ഷ സമർപ്പിക്കാത്തവർക്ക് പോലും പെൻഷൻ നൽകിയെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടി പറയുന്നു. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടം…

Read More