
ജോലി തട്ടിപ്പ്; കേരളം മുങ്ങുന്നു
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റെയില്‍വേയിലും സൈന്യത്തിലുമുള്‍പ്പെടെ ജോലിത്തട്ടിപ്പുകള്‍ കൂടുകയാണ്. പി.എസ്.സിയോ റിക്രൂട്ട്മെന്റ് ബോര്‍ഡുകളോ വഴിയല്ലാതെ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മറന്നാണ് തട്ടിപ്പിന്റെ കുരുക്കില്‍ തലവയ്ക്കുന്നത്. കേന്ദ്രസ്ഥാപനങ്ങളുടെ പേരില്‍ വ്യാജനിയമനക്കത്തുകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടുന്നവരുണ്ട്. മന്ത്രിമാരുടെയും സ്പീക്കറുടെയുമൊക്കെ ബന്ധുക്കളായും സ്റ്റാഫുകളായും ചമഞ്ഞും യുവാക്കളെ കെണിയിലാക്കുന്നു. ട്രാവൻകൂര്‍ ടൈറ്റാനിയത്തില്‍ 15 കോടിയുടെ ജോലിത്തട്ടിപ്പാണ് അടുത്തിടെയുണ്ടായത്. പി.എസ്.സിയുടെ വ്യാജകത്തുണ്ടാക്കി ‘സര്‍ട്ടിഫിക്കറ്റ് പരിശോധന”യ്ക്ക് അയയ്ക്കുന്നവരുമുണ്ട്. തട്ടിപ്പിന്റെ ‘അവസാനഗഡു” വാങ്ങിയെടുക്കാനാണിത്. പൊലീസ്, സൈനിക യൂണിഫോം ധരിച്ച ഫോട്ടോകള്‍ കാട്ടിയും വാട്സാപ്പില്‍ ‘അഭിമുഖം” നടത്തിയുമൊക്കെ തട്ടിപ്പുകാര്‍…