വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

വനിതാ സംവരണ ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ലോക്‌സഭയില്‍ പരമ്പരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലില്‍ വോട്ടെടുപ്പ് നടന്നതെങ്കിൽ, രാജ്യസഭയില്‍ ഇലക്ട്രോണിക് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഇതോടെ ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നു. ഇന്നലെ ബില്ലുമായി സംബന്ധിച്ച് എട്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ലോക്‌സഭയില്‍ നടന്നത്. ബില്‍…

Read More