ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തി

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു. ഉച്ചതിരിഞ്ഞ് 2.25നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 40 സെക്കൻഡ് നീണ്ടുനിന്നു. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഡൽഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.  

Read More

ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധനയെന്ന് ഐസിഎംആർ

ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തില്‍ വർധന. സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ അർബുദവുമാണ് ഒന്നാം സ്ഥാനത്ത്. ഐ.സി.എം.ആർ കാൻസർ ഫാക്സ്ഷീറ്റ് പ്രകാരം പത്ത് വർഷത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ 27.8% സ്ത്രീ കാൻസർ രോഗികളും സ്തനാർബുദ ബാധിതരാണെന്നും 10.5% പുരുഷ കാൻസർ രോഗികള്‍ ശ്വാസകോശ അർബുദബാധിതരാണെന്നുമാണ് കണക്ക്. ഐസിഎംആറിന്റെ റിപ്പോർട്ടനുസരിച്ച് ഗർഭാശയ കാൻസറാണ് രണ്ടാമതായി സ്ത്രീകളിൽ കണ്ടുവരുന്നത്. അതേ സമയം പുരുഷൻമാരിലാകട്ടെ വായിലെ കാൻസറും. കാൻസർ രോഗികളായ പുരുഷൻമാരിൽ 7.5 ശതമാനം പേരിൽ വായിലെ കാൻസറും 10 ശതമാനം…

Read More