
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം ഏതാണെന്ന് അറിയാമോ..?
ടിബറ്റിലെ യാർലുങ് സാങ്ബോ ഗ്രാൻഡ് കാന്യോൺ നേച്ചർ റിസർവിലെ വനമേഖലയിലാണ് ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമുള്ളത്! ആ ഹിമാലയൻ സൈപ്രസി (കുപ്രെസസ് ടോറുലോസ) ന്റെ ഉയരം 335 അടി (102 മീറ്റർ)! 305 അടി (93 മീറ്റർ) ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഉയരമുള്ളതാണ് സൈപ്രസ്. പീക്കിംഗ് സർവകലാശാലയിലെ ഗവേഷകരാണ് സൈപ്രസിനെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാലിഫോർണിയയിലെ റെഡ്വുഡ് നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന കോസ്റ്റൽ റെഡ് വുഡ് ആണ് ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും ഉയരം കൂടിയ…