
വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടു; 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസ്
വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിന് 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസെടുത്തു. ഡോ. അവിനാഷ് മിശ്ര എന്നയാളുടെ പരാതിയില്‍ ഡൽഹി പൊലീസാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചതിനും അന്യായമായ സ്വാധീനത്തിനു ശ്രമിച്ചതിനുമാണു കേസ്. സഖ്യത്തിന് ഇന്ത്യ എന്ന പേര് മറ്റൊരു വിധത്തിൽ നൽകിയതിലൂടെ ഇന്ത്യൻ ജനതയുടെ വികാരങ്ങള്‍ വൃണപ്പെടുമെന്നും പരാതിയിൽ പറയുന്നു. എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണു കേസ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം,…