മെഡിക്കൽ ഉപകരണ കരാറിൽ അഴിമതി; ഖത്തറിൽ ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും ശിക്ഷ

ഖത്തറിലെ ഹമദ്​ മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ശിക്ഷിക്കപ്പെട്ടവരില്‍ 4 പേര്‍ ഹമദ് ആശുപത്രി ജീവനക്കാരാണ്ഹ. മദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥാനും കരാർ കമ്പനിയിലെ ആറ് ജീവനക്കാരുമാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍. നാല് വർഷം മുതൽ 14 വർഷം വരെ തടവാണ് ശിക്ഷ വിധിച്ചത്. സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫീസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഹമദ്…

Read More

മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ

മക്കളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് അമേരിക്കയിലെ മുൻ വ്ളോഗർക്ക് 60 വർഷം തടവുശിക്ഷ. ‘പാരന്റിങ്’ വിഷയത്തിൽ ഉപദേശങ്ങൾ നൽകിയിരുന്ന വ്ളോഗർ റൂബി ഫ്രാങ്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ മുൻ ബിസിനസ് പങ്കാളിയായ ജോഡി ഹിൽഡർബ്രാൻഡിതിനും ഇതേ കേസിൽ 60 കൊല്ലം തടവ് വിധിച്ചിട്ടുണ്ട്. ആറുകുട്ടികളുടെ അമ്മയായ റൂബി ഫ്രാങ്ക് നേരത്തെ യൂട്യൂബ് വ്ളോഗറായിരുന്നു. പാരന്റിങ് വിഷയമാണ് ഇവർ തന്റെ ചാനലിൽ കൈകാര്യംചെയ്തിരുന്നത്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ തന്റെ രണ്ടുമക്കളെ…

Read More

കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്

കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ് വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്. ഇതിനു പുറമെ1,25,000 പിഴയും ഇട്ടിട്ടുണ്ട്. അതേസമയം നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്‍റെ കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടത്. ഭീകര സംഘടനയായ ഐഎസിന് വേണ്ടി…

Read More

ഉത്തരാഖണ്ഡിൽ ലിവ്-ഇൻ റിലേഷൻസ് രജിസ്റ്റർ ചെയ്യണം; ഇല്ലെങ്കിൽ 6 മാസം വരെ തടവ്

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കിൽ 6 മാസം വരെ തടവെന്ന് ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് ബില്ല്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നൽകേണ്ടിവരും. ലിവ് ഇൻ റിലേഷൻ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍…

Read More

തോഷാഖാന അഴിമതി കേസിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും 14 വർഷം തടവ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു.  മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ പാക് കോടതി…

Read More

13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും

പാലക്കാട് 13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും. പാലക്കാട് അ​ഗളി കോട്ടത്തറ സ്വദേശി ​40 വയസുളള ഗണേശൻ ആണ് ശിക്ഷിക്കപ്പെട്ടത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറി 13 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കുകയായിരുന്നു.

Read More

ഉറങ്ങികിടക്കുന്നതിനിടെ ഭർത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയ്ക്ക് ജീവപര്യന്തം തടവ്

ഭര്‍ത്താവ് വിരൂപനാണെന്ന് ആരോപിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26)യെയാണ് കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ 15-നാണ് ഭര്‍ത്താവ് സത്യവീങ് സിങ്ങി(25)നെ പ്രേംശ്രീ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. സംഭവം നടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കേസിലെ ശിക്ഷാവിധി. ഭര്‍ത്താവിന് കറുത്തനിറമായതാണ് അരുംകൊലയ്ക്ക് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കറുത്തനിറത്തിലുള്ള ഭര്‍ത്താവ് വിരൂപനാണെന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. ഇതിന്റെപേരില്‍ വിവാഹംബന്ധം വേര്‍പ്പെടുത്താനും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ നിറത്തെച്ചൊല്ലി വര്‍ഷങ്ങള്‍ നീണ്ട വഴക്കും പ്രശ്‌നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചത്….

Read More

പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 690 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പതിനാറ് ആൺകുട്ടികളെ വർഷങ്ങളോളം ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് 690 വർഷം തടവ്. കാലിഫോർണിയയിലെ കോസ്റ്റാ മെസ സ്വദേശിയായ 34-കാരൻ മാത്യു അന്റോണിയോ ഷഷ്ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. ആയ ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. 34 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇതിൽ 27 കേസുകൾ പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമമാണ്. രണ്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള പതിനാറ് കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിനിരയാക്കിയത്. മാതാപിതാക്കളില്ലാത്ത സമയം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇയാൾ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും…

Read More

സൗദിയിൽ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് മുന്നറിയിപ്പ്‌; ഇനി തടവും പിഴയും

സൗദിയിൽ മറ്റുള്ളവരുടെ അനുവാദം കൂടാതെ പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.

Read More

പോക്സോ കേസ്; തൃശ്ശൂരിൽ യുവാവിന് 50 വർഷം കഠിന തടവ്

തൃശ്ശൂരിൽ പോക്‌സോ കേസിൽ യുവാവിനെ 50 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം. കുന്നംകുളം പോർക്കളം സ്വദേശി സായൂജിനെ ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

Read More