ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് കോടതി

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുൻപിൽവെച്ച് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചർച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയിൽനിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2011-ലാണ് ദമ്പതിമാർ വിവാഹിതരായത്. എന്നാൽ, സ്വാഭാവിക ഗർഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാർ ഐ.വി.എഫ്. ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐ.വി.എഫിന് വിധേയമായെങ്കിലും ഗർഭം ധരിക്കാനായില്ല. ഇതോടെയാണ് ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ആംഭിച്ചത്. ഗർഭം ധരിക്കാൻ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ്…

Read More