അനധികൃത ഫ്ലെക്സുകൾക്ക് പിഴ ചുമത്തണം; ഇല്ലെങ്കിൽ തദ്ദേശസ്ഥാപനസെക്രട്ടറിമാരിൽ നിന്ന് തുക ഈടാക്കും: ഹൈക്കോടതി

അനധികൃത ഫ്ലെക്സുകൾക്കെതിരെ കൃത്യമായി പിഴ ചുമത്തണമെന്ന് ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കിൽ തദ്ദേശസ്ഥാപനസെക്രട്ടറിമാരിൽ നിന്ന് ഈടാക്കുമെന്ന് കോടതി പറഞ്ഞു.High Court to impose penalty on illegal flexes അനധികൃത ഫ്ലെക്സുകൾക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ‌ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സർക്കാർ പണമില്ലെന്ന് പറയും‌. പിഴ ചുമത്തിയാൽ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Read More

മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ല; പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ല: സ്ത്രീകൾക്കായി വിചിത്ര നിയമം പുറത്തിറക്കി താലിബാൻ

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകൾക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തിൽ ഉച്ചത്തിൽ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്. സ്ത്രീകളുടെ ശബ്ദം ‘അവ്‌റ’ (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അത് പൊതുയിടങ്ങളിൽ കേൾക്കാൻ പാടില്ല. സ്ത്രീകളാണെങ്കിൽ കൂടി മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നത്. മറ്റൊരാൾക്ക് കേൾക്കാവുന്ന വിധം ഖുറാൻ വായിക്കാൻ പാടില്ല. പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ…

Read More

റഷ്യയ്ക്ക് സൈനികസഹായം നൽകിയെന്ന് ആരോപണം; ഇന്ത്യൻ കമ്പനികൾക്ക് ഉപരോധവുമായി അമേരിക്ക

റഷ്യയ്ക്ക് സൈനിക സഹായം നൽകിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും 275 വ്യക്തികൾക്കും ഉപരോധവുമായി അമേരിക്ക. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യു.എസ്. ഉപരോധം ഏർപ്പെടുത്തി. രണ്ട് വർഷത്തിലേറെയായി റഷ്യ അയൽരാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്. അതിനാൽ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നൽകിയതിനാണ് ഇത്രയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധമേർപ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ‘യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാർമ്മികവുമായ യുദ്ധമാണ്….

Read More

‘പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ’: ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധമേർപ്പെടുത്താൻ ബ്രിട്ടൻ

പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ. ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്, ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ഗസ്സയിൽ സാധാരണക്കാർ പട്ടിണി കിടക്കുന്നത് ന്യായീകരിക്കപ്പെടുമെന്ന് കഴിഞ്ഞദിവസം സ്മോട്രിച് പറഞ്ഞിരുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർ വീരൻമാരാണെന്നായിരുന്നു ബെൻഗിവിറിന്റെ ഒടുവിലത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ വ്യക്തമാക്കിയത്. അതേസമയം, ഉപരോധ ഭീഷണി…

Read More

പ്രതിപക്ഷനേതാവിന്റെ മരണം: റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താൻ യു.എസ്

പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെയും രണ്ടുവർഷം തികയ്ക്കാൻപോകുന്ന യുക്രൈൻ യുദ്ധത്തിന്റെയും പേരില്‍ റഷ്യക്കു കൂടുതല്‍ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉപരോധങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.  റഷ്യയുടെ സൈനിക, വ്യവസായ കേന്ദ്രങ്ങളെയുള്‍പ്പെടെ ഉപരോധത്തിന്റെ പരിധിയിലാക്കുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. യുക്രൈൻ യുദ്ധം രണ്ടുവർഷം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ എന്തെല്ലാം ഉപരോധമേർപ്പെടുത്തണമെന്ന് തീരുമാനിച്ചുകഴിഞ്ഞതാണ്. നവല്‍നിയുടെ മരണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ക്കൂടി അതിനെ പരിഗണിക്കുമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. നവല്‍നിയുടെ മരണത്തിന്റെ പേരില്‍ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളെക്കുറിച്ച്‌…

Read More

ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കും; പുതിയ സംവിധാനം തെരഞ്ഞെടുപ്പിന് മുമ്പെന്ന് നിതിൻ ​ഗഡ്കരി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുനമപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി. വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും. ഉപ​ഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഉപ​ഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന തരത്തിലായിരിക്കും സംവിധാനം പ്രവർത്തിക്കുക. ടോൾ ബൂത്തുകളിലെ സമയനഷ്ടവും ഇന്ധനനഷ്ടവും ഇല്ലാതാക്കി യാത്ര സു​ഗമമാകാൻ പ​ദ്ധതി…

Read More