
ഖത്തറിൽ വാഹനങ്ങൾ ഉടമകൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം
വാഹന ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഖത്തർ വാണിജ്യ,വ്യവസായ മന്ത്രാലയം. ആവശ്യക്കാർക്ക് ഇനി ഖത്തറിലെ ഡീലർമാരെ കാത്തിരിക്കാതെ വിദേശങ്ങളിൽനിന്ന് ഇഷ്ടമുള്ള വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. അതേസമയം, ഡീലർമാരിൽ നിന്നുള്ള വാറന്റി നിർബന്ധമായിരിക്കും. വിൽപനാനന്തര സേവനങ്ങൾ ഉറപ്പാക്കുന്നതായിരിക്കണം ഡീലർമാരിൽ നിന്നുള്ള വാറന്റികൾ. ഗൾഫ് സ്റ്റാൻഡേഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം വാഹനം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യേണ്ടത്. ലെഫ്റ്റ് സൈഡ് ഡ്രൈവിങ് ഉൾപ്പെടെ ഗൾഫ് സ്റ്റാൻഡേഡ് വാഹനങ്ങളാണ് ഈ ഗണത്തിൽപെടുന്നത്. വാഹന നിർമാതാക്കൾ ഉറപ്പുനൽകുന്ന എല്ലാ വാറന്റി…