
സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഇറക്കുമതി ; പുതിയ ക്ലിയറൻസ് സംവിധാനവുമായി സൗദി അറേബ്യ
സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഇറക്കുമതി കാര്യക്ഷമമാക്കുന്നതിന് പുതിയ ക്ലിയറൻസ് സംവിധാനം നിലവിൽവന്നതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ). ‘കോസ്മെറ്റിക് ഉൽപന്നങ്ങൾ ക്ലിയറൻസ്’ എന്ന സംവിധാനം ഉപയോഗിച്ച് സൗന്ദര്യവർധക ഉൽപന്ന ഇറക്കുമതിക്ക് അധികൃതരുടെ സർട്ടിഫിക്കറ്റ് നേടുന്നത് ഇപ്പോൾ എളുപ്പത്തിൽ സാധ്യമാണെന്ന് എസ്.എഫ്.ഡി.എ അറിയിച്ചു. ഓൺലൈൻ വഴി ക്ലിയറൻസ് അഭ്യർഥനകൾ സ്വീകരിച്ചും കോസ്മെറ്റിക് ഉൽപന്നങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ghad.sfda.gov.sa എന്ന സൈറ്റിലെ ‘Ghad’ ടാബിൽ ഉൽപന്നങ്ങൾ രജിസ്റ്റർ ചെയ്ത് ആവശ്യമായ…