ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്; കാനഡ, മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി

ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെ തീരുമാനത്തിൽ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് കാനഡയിൽ അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇനി മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇനി മുതൽ മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം. അനുമതി നൽകിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതോടെ അനുതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറി. ജീവൻ രക്ഷാമരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതി വാങ്ങിയാണ് ഇതുവരെ കൊച്ചിയിൽ എത്തിച്ചിരുന്നത്.  

Read More

ഒമാനിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി

ഒമാനിലെ നി​ല​വി​ലെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി 2,17,370 ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ക​ന്നു​കാ​ലി ഇ​റ​ക്കു​മ​തി ക​മ്പ​നി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ക​ന്നു​കാ​ലി​ക​ളും റെ​ഡ്​ മീ​റ്റും വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വെ​റ്റ​റി​ന​റി ക്വാ​റ​​ന്‍റെ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​സ​മ മ​ഹ്മൂ​ദ് അ​ൽ ഷെ​രീ​ഫ് പ​റ​ഞ്ഞു. 87,755 ആ​ടു​ക​ൾ, 120,565 ചെ​മ്മ​രി​യാ​ടു​ക​ൾ, 6,550 ക​ന്നു​കാ​ലി​ക​ൾ, 2,500 ഒ​ട്ട​ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഈ ​വ​ർ​ഷം ഇ​റ​ക്കു​മ​തി ചെ​യ്യു​ക. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ന്നു​കാ​ലി ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്‌ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ അധികൃതർക്ക് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Read More

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാൽ ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൗദിയുടെ ഇറക്കുമതി 5.85 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള…

Read More

കമ്പ്യൂട്ടര്‍ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തി ഇന്ത്യ

കമ്പ്യൂട്ടര്‍ ഇറക്കുമതി നയത്തില്‍ അയവ് വരുത്തി ഇന്ത്യ. ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തില്ല. പകരം ഇറക്കുമതിയുടെ തോതും അവ എവിടെ നിന്ന് വരുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെയും, ബഹുരാഷ്‌ട്ര കമ്പ്യൂട്ടര്‍ കമ്പിനികളുടെയും സമ്മര്‍ദം മൂലമാകാം നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് വിലയിരുത്തല്‍. ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ലൈസന്‍സിംഗ് വ്യവസ്ഥയ്‌ക്ക് കീഴിലാക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ലൈസന്‍സ് നേടിയ ശേഷം മാത്രമേ…

Read More