പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തടയാൻ ആർക്കും സാധിക്കില്ല: നരേന്ദ്രമോദി

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം. മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ അരങ്ങുവാഴുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാരക്ക്പൂരിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ച് ഉറപ്പുകളാണ് മോദി ബംഗാൾ ജനതയ്ക്ക് നൽകിയത്. മതത്തിൻ്റെ പേരിൽ സംവരണം അനുവദിക്കില്ല. പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക സംവരണത്തിൽ തൊടില്ല. രാമ നവമി ആഘോഷിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ തടയില്ല….

Read More

ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ച് കേന്ദ്രസർക്കാർ

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ  തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. മൂന്ന് മാസത്തേക്ക്, അതായത് ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ്  ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ വരിക. അതുകൊണ്ട് തന്നെ മൂന്ന് മാസത്തേക്ക് കൂടി ലൈസൻസില്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഇലക്ട്രോണിക് കമ്പനികൾക്ക് കൂടുതൽ സമയം ലഭിക്കും. ഈ കമ്പനികൾ നവംബർ ഒനന്…

Read More

ഏക സിവിൽ കോഡ് നടപ്പാക്കൽ; ഗുജറാത്തിൽ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു

ഏക സിവിൽ കോഡിലേക്ക് ഗുജറാത്തും. സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്‍ജി അധ്യക്ഷനായ സമിതി വിവിധവശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതോടെ തുല്യത ഉറപ്പാക്കപ്പെടുമെന്ന് ഗതാഗത മന്ത്രി പൂർണേഷ് മോദി പറഞ്ഞു. തീരുമാനത്തിന് ഗുജറാത്ത് സർക്കാരിന് നന്ദിയെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രുപാല പറഞ്ഞു. 

Read More