രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം; ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും;

ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി…

Read More

ലൈംഗിക കുറ്റം ചെയ്യുന്നവരിൽ ‘കെമിക്കൽ കാസ്ട്രേഷൻ’ നടപ്പാക്കണമെന്ന് ഹര്‍ജി; കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച്  സുപ്രീംകോടതി

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകൾ ഉപയോഗിച്ച്‌ ഇല്ലാതാക്കുന്ന കെമിക്കൽ കാസ്ട്രേഷൻ നടപ്പാക്കണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി. സ്‌ത്രീകൾ, കുട്ടികൾ, ട്രാൻസ്‌ജെൻഡറുകൾ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത്‌ തടയാൻ ഇതടക്കം വിവിധ മാർഗങ്ങൾ അവലംബിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടറെ ബാലത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവമടക്കം പരാമർശിച്ചുള്ള ഹർജിയിലാണ്‌ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നോട്ടീസ്‌….

Read More

‘തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വഭേദഗതി നിയമം നടപ്പാക്കി ഉത്തരവിറക്കും’; അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കുമെന്നും എൻഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഇ.ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ…

Read More

പൗരത്വ ഭേദഗതി നിയമം: ‘തമിഴ്നാട്ടിൽ കാലുകുത്തില്ല’; എം.കെ സ്റ്റാലിൻ

തമിഴ്നാട്ടില്‍ പൗരത്വ ഭേദതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയെയും എഐഎഡിഎംകെയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്‍ ഇക്കാര്യത്തില്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. “പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടില്‍ കാലുകുത്തില്ലെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. അന്ന് രാജ്യസഭയില്‍ എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ബില്‍ നിയമമായി മാറില്ലായിരുന്നു” സ്റ്റാലിന്‍ പറഞ്ഞു. ബിജെപിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസ്സിലാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. 2021ല്‍ അധികാരത്തിലേറിയപ്പോള്‍ നിയമസഭയില്‍ സിഎഎ പിന്‍വലിക്കാന്‍ പ്രമേയം…

Read More

ഉത്തരാഖണ്ഡില്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്. ബില്ല് പാസാക്കാനായി ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏക സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസര്‍ക്കാര്‍ രഞ്ജന…

Read More

പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ നീക്കം

പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ…

Read More