
മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്‌ഫോടനം; ഒരു മരണം
മണിപ്പൂരിലെ ഇംഫാലിൽ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണന്നാണ് പുറത്തു വരുന്ന വിവരം. കൊല്ലപ്പെട്ടത് 24കാരനായ ഒയിനം കെനഗി എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഡി.എം കോളജ് കോംപ്ലക്സിലാണ് സ്ഫോടനം ഉണ്ടായത്. ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷവും അക്രമങ്ങളും മണിപ്പൂരിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഇംഫാൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ…