മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയിൽ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്രമികൾ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക…

Read More