മണിപ്പുരിലെ വിദ്യാർഥി പ്രക്ഷോഭം ശക്തം; സംസ്ഥാനം വിട്ട് ഗവർണർ

മണിപ്പുരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവർണർ ഇംഫാൽ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോർട്ടുകൾ. ഇംഫാലിൽ രാജ്ഭവന് നേരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂർ വിട്ടത്. നിലവിൽ അദ്ദേഹം ഗുവാഹാട്ടിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ രാജ്ഭവൻ വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. അസം ഗവർണറായ ലക്ഷ്മൺ പ്രസാദിന് നിലവിൽ മണിപ്പുരിന്റെ…

Read More

മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്‌ഫോടനം; ഒരു മരണം

മണിപ്പൂരിലെ ഇംഫാലിൽ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണന്നാണ് പുറത്തു വരുന്ന വിവരം. കൊല്ലപ്പെട്ടത് 24കാരനായ ഒയിനം കെനഗി എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഡി.എം കോളജ് കോംപ്ലക്സിലാണ് സ്ഫോടനം ഉണ്ടായത്. ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷവും അക്രമങ്ങളും മണിപ്പൂരിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഇംഫാൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ…

Read More

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിക്കുകയും ടയറുകൾക്ക് തീയിടുകയും ചെയ്യുകയായിരുന്നു. മണിപ്പൂർ സായുധ പോലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ എന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. തുടർന്ന സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാ​ഗ്രത ശക്തമാക്കിയിരിക്കുകയാണ്. അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പോലീസ് അറസ്റ്റ്…

Read More