ഒടിടി ചിത്രങ്ങളിൽ കൂടുതൽ അഭിനയിക്കുന്നത് താരമൂല്യം കുറയ്ക്കും, ഒരു ബാലൻസിങ്ങിനാണ് ശ്രമം; ഷാഹിദ് കപൂർ

കൂടുതൽ ഒ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്നത് താരമൂല്യം കുറയ്ക്കുമെന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. വിജയ് സേതുപതിക്കൊപ്പമുള്ള ‘ഫര്‍സി’യിലൂടെയായിരുന്നു ഷാഹിദ് കപൂറിന്റെ ഒ.ടി.ടി അരങ്ങേറ്റം. തനിക്ക് രണ്ടുതരം സിനിമകളും വ്യത്യസ്ത അനുഭവമായിരുന്നുവെന്നും രണ്ട് തരത്തിലുള്ള കാഴ്ചക്കാരെ കിട്ടിയെന്നും ഷാഹിദ് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഷാഹിദിന്റെ പ്രതികരണം. ഒ.ടി.ടി വലിയ അവസരമാണ് ഒരുക്കിയത്. ഒരു അഭിനേതാവെന്ന രീതിയില്‍ നല്ല റിസൾട്ട് പ്രേക്ഷകര്‍ക്ക് കൊടുക്കാനായെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഒ.ടി.ടി സിനിമകൾ കൂടുതലായി വരുന്നത് ഒരു നടന്‍റെ താരമൂല്യം…

Read More

സ്റ്റാലിന്‍റെ കോട്ടയിൽ തകര്‍ന്നടിഞ്ഞ് ബിജെപി

ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.  എം കെ സ്റ്റാലിന്‍റെ പടയോട്ടം തന്നെയാണ് തമിഴകത്ത്. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും മുന്നിലാണ്. സിപിഎമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്…

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം; ഗീതാ ഗോപിനാഥ്

ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്. സംഘർഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എണ്ണവിലയിൽ 10 ശതമാനം വർദ്ധനയുണ്ടായാൽ അത് ആഗോള ജി.ഡി.പി.യിൽ 0.15 ശതമാനത്തിന്റെ കുറവിനു കാരണമാകുകയും പണപ്പെരുപ്പം 0.4 ശതമാനമെങ്കിലും വർദ്ധിക്കുകയും ചെയ്യും. പണപ്പെരുപ്പം കുറയ്ക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന…

Read More