
‘ആയിഷ’; രാധിക ക്യാരക്ടര്‍ പോസ്റ്റര്‍
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ ‘ആയിഷ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പുതിയ ഭാവത്തിലും വേഷപ്പകര്ച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് റിലീസായത്. ആയിഷയിലെ ഏറ്റവും സംതൃപ്തി നല്കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ചുകാലം അഭിനയത്തില്‍നിന്നു വിട്ടുനില്ക്കുന്നതുകൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ ‘ആയിഷ’ ആകാന്‍ രാധിക എത്തി. ക്ലാസ്മേറ്റ്സ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക്…