ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്, സിനിമയിൽ മുഴുവൻ അടിയും കുടിയും; ബിഷപ്പ് ജോസഫ് കരിയിൽ

മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം എന്നീ സിനിമകൾക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശനം. ആവേശം സിനിമയിലെ ഇല്യുമിനാറ്റി എന്ന പാട്ട് സഭാ വിശ്വാസങ്ങൾക്കെതിരാണ്. ഇത്തരം സിനിമകളെ നല്ല സിനിമകളെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് വിമർശിച്ചു. ‘ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്യുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്യുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്കെതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലർക്കും അറിയില്ല. ആവേശം സിനിമയിൽ…

Read More