
ബഹ്റൈനിൽ നിന്ന് ഈ വർഷം നാടുകടത്തപ്പെട്ടത് 6327 അനധികൃത തൊഴിലാളികൾ
തൊഴിൽ, താമസവിസ നിയമങ്ങൾ ലംഘിച്ച 181 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 1668 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 45 തൊഴിലാളികളെ പിടികൂടുകയും ചെയ്തു. 33 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമേ, കാപിറ്റൽ ഗവർണറേറ്റിൽ 20 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ നാല്, നോർതേൺ ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ മൂന്ന് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ…