
ദുബൈയിലെ അനധികൃത ടാക്സി സർവീസ് ; പരിശോധന കർശനമാക്കി ആർടിഎ
ദുബൈ എമിറേറ്റിൽ അനധികൃത ടാക്സി സർവിസുകൾക്കെതിരെ കർശന നടപടിയുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിലായി വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ടാക്സി സർവിസ് നടത്തിയ 220 സ്വകാര്യ കാറുകൾ ആർ.ടി.എ പിടികൂടി. ഇതിൽ 90 കാറുകൾ ദുബൈ എയർപോർട്ട് പരിസരത്ത് നിന്നാണ് പിടിച്ചെടുത്തത്. ആർ.ടി.എയും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയും നടത്തിയ പരിശോധനയിൽ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിൽ നിന്നാണ് 90 അനധികൃത ടാക്സി കാറുകൾ പിടികൂടിയത്. ഇതുകൂടാതെ ഹത്ത മേഖലയിൽനിന്ന് 86…