
അനധികൃത താമസക്കാരേയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരേയും കണ്ടെത്താൻ പരിശോധന കർശനമാക്കി ബഹ്റൈൻ
ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളിൽ 162 പ്രവാസികളെ നാടുകടത്തിയതായും അധിക്യതർ അറിയിച്ചു ബഹ്റൈനിൽ തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞയാഴ്‌ച 1,052 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എൽ.എം.ആർ.എ- അറിയിച്ചു. നിയമലംഘനം നടത്തിയ 1111 പ്രവാസികളെ പിടികൂടുകയും 162 അനധിക്യത വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.1031 വ്യപാര സ്ഥാപനങ്ങളിലാണ് ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത്. 21 സംയുക്ത പരിശോധനകളും നടത്തിയിരുന്നു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്‍റ്സ്…