
അനധികൃത സ്വത്ത് സമ്പാദന കേസ് ; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് എതിരായ അന്വേഷണം തുടരാൻ സിബിഐക്ക് അനുമതിയില്ല
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളി. നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ്…