
‘എത്ര സ്വാധീനമുണ്ടെങ്കിലും നിയമത്തിന് മുകളിലല്ല, നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ ചെലവാക്കി’; ഗൂഗിളിനെതിരെ യു.എസ് കോടതി
ഗൂഗിൾ സെർച്ച് എഞ്ചിന്റെ കുത്തക നിലനിർത്തുന്നതിനായി നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ ഗൂഗിൾ ചെലവാക്കിയെന്ന് യുഎസ് കോടതി. ഇതുവഴി കമ്പനി യുഎസിലെ ആന്റി ട്രസ്റ്റ് നിയമം ലഘിച്ചുവെന്നും കോടതി പറഞ്ഞു. ഗൂഗിളിന്റെ വിപണിയിലെ മേധാവിത്വത്തിനെതിരെ നടപടി സ്വീകരിച്ച സർക്കാർ ഏജൻസികൾക്ക് അനുകൂലമായാണ് കോടതി വിധി. ഗൂഗിൾ ഒരു കുത്തക സ്ഥാപനമാണെന്നും അത് നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും ഡിസ്ട്രിക് ജഡ്ജി അമിത് മേത്ത 277 പേജുള്ള വിധി പകർപ്പിൽ പറഞ്ഞു. സെർച്ച് വിപണിയിലെ മേധാവിത്വം തന്നെ ഗൂഗിളിന്റെ കുത്തകകയുടെ തെളിവാണ്….