ദുബൈയിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി
ദുബൈയിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക് ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നിലവിലെ ഗുണഭോക്താക്കളെല്ലാം ഉത്തരവിറങ്ങി മൂന്നു മാസത്തിനുള്ളിൽ…