അനധികൃത മദ്യനിർമാണം; ബഹ്റൈനിൽ ആറ് പേർ അറസ്റ്റിൽ

ബഹ്റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരായ അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മദ്യനിര്‍മ്മാണം സംബന്ധിച്ച വിവരം ലഭിച്ചതോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് നടപടിയെടുക്കുകയായിരുന്നു. മദ്യവും മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചതായി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് അ​റി​യി​ച്ചു.

Read More