
ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ജര്‍മന്‍ ദേശീയ ടീം നായകനും ബാഴ്സലോണ താരവുമായി ഇല്‍കെ ഗുണ്ടോഗന്. 33കാരന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്ലബ് ഫുട്ബോളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. 2011 മുതല്‍ ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കുന്ന ഗുണ്ടോഗന് ഇത്തവണ ജര്‍മനിയില്‍ അരങ്ങേറിയ യൂറോ കപ്പില്‍ ടീമിന്റെ നായകനായിരുന്നു. ജര്‍മനിയെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം ക്വാര്‍ട്ടര്‍ വരെ എത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. 82 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 19 ഗോളുകളും നേടി….