
‘എല്ലാവർക്കും എന്റെ അരക്കെട്ട് ആണു വേണ്ടത്’; ഇല്യാന ഡിക്രൂസ്
തെലുങ്കിൽ തന്റെ പ്രകടനം കൊണ്ട് സൂപ്പർതാര പദവിയിലേക്ക് എത്താൻ സാധിച്ച നടിയാണ് ഇല്യാന ഡിക്രൂസ്. പതിനഞ്ചു വർഷത്തിലേറെയായി സിനിമാലോകത്തു സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമയിൽനിന്നു വിട്ടു നിൽക്കുകയാണു നടി. രണ്ടു തവണ പ്രണയപരാജയം ഉണ്ടായെങ്കിലും അടുത്തിടെ താൻ അമ്മയായെന്ന് ഇല്യാന വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം നടി തന്റെ കുഞ്ഞിനെയും കുട്ടിയുടെ പിതാവിനെയുമൊക്കെ പുറംലോകത്തിനു പരിചയപ്പെടുത്തിയിരുന്നു. ഇല്യാനയുടെ ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ അരക്കെട്ടിന് പ്രാധാന്യം നൽകിയിരുന്നു. അങ്ങനെയൊരു സിനിമ ഇല്ലെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. അത്തരത്തിലാണ് ഇല്യാന വെള്ളിത്തിരയിൽ…