ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ; തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികള്‍

‌പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് അധികൃതർ. ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ന്യൂസ് എക്‌സ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആചാര ലംഘനം ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്.തുടർന്ന് ഇളയരാജ അർധമണ്ഡപത്തിന് പുറത്ത് നിന്ന് പൂജ നടത്തുകയും, അദ്ദേഹത്തെ പൂജാരികൾ ഹാരമണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻറ് ഡിപ്പാര്‍ട്ട്മെൻറ് ഒരുക്കിയ സ്വീകരണവും…

Read More

ഇശൈജ്ഞാനി’ ഇളയരാജ ഷാർജ പുസ്തക മേളയിൽ; സംഗീത സർഗയാത്രയുടെ ഭാഗമാവാൻ ആയിരങ്ങളെത്തും

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ നവംബർ 8 ന് ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ആസ്വാദകരുമായി സംവദിക്കും.രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും. ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും അതിഥിയുടെ വിസ്മയകരമായ പ്രതിഭ കൊണ്ടും സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട്…

Read More

‘കണ്‍മണി അൻപോട്’ തർക്കത്തിന് പരിഹാരം; ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മല്‍ നിർമ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.  തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്‍മണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച്‌ ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ്…

Read More

‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ ; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഇളയരാജ

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം തന്റെ അനുമതി തേടാതെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍…

Read More

ഇളയരാജയുടെ മകൾ ഭവതാരിണി ഇളയരാജ അന്തരിച്ചു

ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.

Read More