‘ഞാനൊരു തുടക്കക്കാരനാണ്, താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ തയാറാണ്’: എ.കെ ബാലന് മറുപടിയുമായി മാത്യു കുഴൽനാടൻ

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായ ഐജിഎസ്ടി ആരോപണത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിച്ചാൽ മുതിർന്ന നേതാവായ എ.കെ.ബാലൻ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ, ആരോപണങ്ങൾ പിൻവലിച്ചു മാപ്പു പറയാനും പൊതുപ്രവർത്തനം അവസാനിപ്പിക്കാനും മാത്യു കുഴൽനാടൻ തയാറാകുമോ എന്ന ബാലന്റെ വെല്ലുവിളിക്കാണ് കുഴൽനാടന്റെ മറുചോദ്യം. ”സിഎംആർഎൽ കമ്പനിയിൽനിന്നും വീണയും എക്സാലോജിക് സൊല്യൂഷൻസും കൈപ്പറ്റിയ 1.72 കോടിക്ക് ഐജിഎസ്ടി…

Read More