
‘എല്ലാവരും തൃപ്തിയുടെ പുറകെ;രശ്മികയെ അവഗണിക്കുന്നു’: അനിമൽ നിർമാതാവ് പ്രണയ് റെഡ്ഡി
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ വമ്പൻ വിജയമായി മുന്നേറുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ പേടിച്ചുപറ്റിയത് തൃപ്തി ദിമ്രിയായിരുന്നു. താരം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ഇപ്പോൾ രശ്മികയെ അവഗണിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിമൽ നിർമാതാവ് പ്രണയ് റെഡ്ഡി വാങ്ക. രൺബീറിന്റെ കഥാപാത്രം കഴിഞ്ഞാൽ ഏറ്റവും ശക്തമായ വേഷമാണ് രശ്മിക ചെയ്ത ഗീതാജ്ഞലിയുടേത്. രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല…