
‘സഹാനുഭൂതിയുടെ സന്ദേശം’ പകർന്ന് ഐ പി എ ഇഫ്താർ മീറ്റ്
സഹാനുഭൂതിയുടെ മഹത്തായ സന്ദേശം പകർന്ന് ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷന്റെ (ഐപിഎ) ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ദൈവം നൽകിയ അനുഗ്രഹങ്ങൾ സമൂഹത്തിലെ വേദന അനുഭവിക്കുന്നവരുമായി പങ്കിടണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഇടവകയിലെ ഫാദർ ലാൽജി മലയിൽ ഫിലിപ്പ് പറഞ്ഞു .സഹജീവികളെ സഹായിക്കാൻ സന്നദ്ധതയുള്ള മനസ് നാം ഓരോരുത്തരും വളർത്തിയെടുക്കണമെന്നും, അനുകമ്പയുടെയും ഉദാരതയുടെയും നിമിഷങ്ങളാക്കി റമദാനെ മാറ്റണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്പാക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബൈയിലെ അൽ…