ഐഎഫ്എഫ്കെ വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി

രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്. സംവിധായകൻ എം കൃഷ്ണൻ നായരുടെ ചിത്രത്തിന് പകരം, സാഹിത്യകാരൻ എം കൃഷ്ണൻ നായരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. പഴയ സിനിമകളുടെ പ്രദർശന വിഭാഗത്തിലാണ് സംവിധായകന്‍റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.  1965 ൽ പുറത്തിറങ്ങിയ കാവ്യമേള എന്ന ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൽ സംവിധായകനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സാഹിത്യ നിരൂപകനായ പ്രൊഫ. എം കൃഷ്ണൻ നായരുടെ ചിത്രം മാറി ഉൾപ്പെടുത്തിയത്.

Read More

ഐഎഫ്എഫ്കെ സമാപന വേദിയിൽ സംവിധായകൻ രഞ്ജിത്തിനു കൂവൽ

ഐഎഫ്എഫ്കെ സമാപനവേദിയിൽ സംവിധായകൻ രഞ്ജിത്തിന് കൂവൽ. സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവലുണ്ടായത്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. എന്നാൽ സ്വാഗത പ്രസംഗത്തിനായി വേദിയിലെത്തിയ രഞ്ജിത്ത് പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ പ്രസംഗം തുടർന്നു. മേളയുടെ വിജയം അതിന്റെ അണിയറപ്രവർത്തകരുടെ വിജയമാണെന്ന് ചലച്ചിത്ര അക്കാദമിയിലെ ഓരോ അംഗങ്ങളുടെയും പേരെടുത്ത് പരാമർശിച്ച് രഞ്ജിത്ത് പറഞ്ഞു. അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് അക്കാദമിയെ അവഹേളിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തുന്നതെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ ആരോപിച്ചിരുന്നു. പല രീതിയിൽ പ്രശ്നം രമ്യമായി…

Read More

ഐഎഫ്എഫ്‌കെ റജിസ്‌ട്രേഷൻ ഇന്നു മുതൽ

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് റജിസ്ട്രേഷൻ ഇന്നു രാവിലെ 10 നു തുടങ്ങും. വെബ്‌സൈറ്റ്: www.iffk.in. ഫീസ്: പൊതുവിഭാഗം 1180 രൂപ; വിദ്യാർഥികൾക്ക് 590 രൂപ. മുഖ്യവേദിയായ ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും റജിസ്ട്രേഷൻ നടത്താം. ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്. മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 180 ചിത്രങ്ങൾ 15 തിയറ്ററുകളിലായി പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ രാജ്യാന്തര മത്സര വിഭാഗം, സമകാലിക…

Read More

28ാമത് ഐ.എഫ്.എഫ്.കെ; എന്‍ട്രികള്‍ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചതായി മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ആഗസ്റ്റ് 11 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സിനിമകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 11 ആണ്. 2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ………………………………….. നിയമന കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ”പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം”– എന്നായിരുന്നു പരാമർശം. ………………………………….. 100 ദിനങ്ങൾ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. …………………………… മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. …………………………… മുഖ്യമന്ത്രി സ്ഥാനത്തിനായി…

Read More

രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം

രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം.വെള്ളിയാഴ്ച വൈകിട്ട് നാലരക്ക് തിരുവനന്തപുരം നിശാഗന്ധി യിലാണ് ഉദ്‌ഘാടന ചടങ്ങ് .അറുപതിലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ  പ്രദർശനത്തിന്  മേള പ്രദർശന വേദിയാകും.സ്വീഡിഷ് സംവിധായകൻ താരിഖ് സാലിയുടെ ബോയ് ഫ്രം ഹെവൻ , അമർ സചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രം ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങിയവയാണ് കന്നിപ്രദര്ശനത്തിന് ഒരുങ്ങുന്നത് . ഇന്ത്യയിലെ ഓസ്കർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ , ബംഗാളി ചിത്രമായ നിഹാരിക, പഞ്ചാബി…

Read More