
കടം വാങ്ങിയ പണം തിരികെ നൽകിയില്ല; സഹോദരന്റെ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് വിറ്റ യുവാവ് അറസ്റ്റിൽ
പണം വാങ്ങിയിട്ട് തിരികെ നൽകാതിരുന്നതോടെ സഹോദരന്റെ വീട്ടിൽ നിന്ന് ഗൃഹോപകരണങ്ങളും പാസ്പോർട്ടും അടക്കം മോഷ്ടിച്ച യുവാവ് അറസ്റ്റിലായി. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല തുളസിപ്പടി മുണ്ടാനത്ത് റോബിനാണ് പിടിയിലായത്. ഓഗസ്റ്റ് മൂന്നാം തീയ്യതി തുളസിപ്പടി മണ്ണഞ്ചേരി ജോബിന്റെ വീട്ടിലായിരുന്നു മോഷണം. റോബിന്റെ കൈയിൽനിന്ന് ജോബിന്റെ ഇളയ സഹോദരൻ 50,000 രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചിട്ട് ലഭിക്കാതെ വന്നതോടെയാണ് റോബിൻ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ജോബിന്റെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. ടിവി,…