ഇടുക്കിയില്‍ ഒഴിപ്പിച്ചത് 229.76 ഏക്കര്‍ കൈയേറ്റം; പ്രതിഷേധം

ഇടുക്കി മൂന്നാര്‍ മേഖലയില്‍ 229.76 ഏക്കര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്‌ ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ച 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ഏറ്റെടുത്തു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാരിനു അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12ല്‍ സര്‍വ 12, 13, 14, 15, 16 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഉടുമ്ബൻചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍…

Read More

‘2300 കയ്യേറ്റമെന്ന് റിപ്പോർട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടർ’; എംഎം മണി

അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി. പുതിയ വനം കയ്യേറ്റം വല്ലതുമുണ്ടെങ്കിൽ അതുമാത്രം നോക്കിയാൽ മതി. മൂന്നാർ മേഖലയിൽ 2300 ഏക്കർ കയ്യേറ്റമെന്ന് റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എം എം മണി പറഞ്ഞു.  ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വനം കയ്യേറ്റം നോക്കിയാൽ മതി. മൂന്നാർ സംഘത്തെ എതിർക്കുന്നില്ല. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകർക്കാൻ ആരും വരേണ്ട, റിസോർട്ടുകളും ഹോട്ടലും സുപ്രഭാതത്തിൽ…

Read More

ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; പൊലീസിനും പാർട്ടി പ്രവർത്തകർക്കും പരുക്ക്

ഇടുക്കിയിൽ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിടെ സംഘർഷം. കോൺഗ്രസ് -സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും ചെറിയ രീതിയിൽ പരിക്കേറ്റു. 

Read More

ഇടുക്കിയിൽ സ്പൈസസ് പാര്‍ക്ക് ഉൾപ്പെട വികസന പദ്ധതികളുമായി സർക്കാർ

ഇടുക്കി മുട്ടത്തെ കിന്‍ഫ്ര സ്പൈസസ് പാര്‍ക്കിന്റെ നിർമാണോദ്ഘാടനം ഈ ശനിയാഴ്ച നടക്കും.15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കിന്‍ഫ്രയുടെ കൈവശമുള്ള 37 ഏക്കര്‍ സ്ഥലത്ത് പാര്‍ക്ക്നിര്‍മ്മിക്കാനാണ് പദ്ധതി. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന് 10 കോടി രൂപ അനുവദിച്ചു. ഇടുക്കി വികസന പാക്കേജില്‍…

Read More

ഇടുക്കിയിൽ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

Read More

മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ ഗോൾഡ് അവാർഡ് നേടി കാന്തല്ലൂര്‍ ; അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

ലോക വിനോദ സഞ്ചാര ദിനമാണ് ഇന്ന്. കേരളത്തിലെ ടൂറിസം മേഖലക്ക് ഇന്ന് അഭിമാനകരമായ ദിനമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ കേരളത്തിലെ കാന്തല്ലൂര്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് പദ്ധതിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷനും പഞ്ചായത്തും ചേര്‍ന്ന് വ്യത്യസ്തമായ പദ്ധതികള്‍ ആണ് നടപ്പാക്കിയത്. ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് തന്നെ അവിടെ രൂപപ്പെടുത്തി. ടൂറിസം പദ്ധതികള്‍ക്കായി പഞ്ചായത്ത് പ്രത്യേക പദ്ധതി…

Read More

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; അമ്മയും മകനും അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി അബ്ബാസിനെ വീട്ടിൽ ഉറങ്ങിക്കിടന്ന സമയം വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണമാരംഭിച്ചു.അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ…

Read More

ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ചു; ഇടുക്കിയില്‍ വയോധികന്‍ മരിച്ചു

കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ് സൂചന. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന്‍ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Read More

ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ‘മാംഗോ മുറി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. വളരെ വ്യത്യസ്ഥമായ പ്രമേയവും അതിനനുസരിച്ച പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും…

Read More

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി കേരളത്തിൽ; സഞ്ചാരികൾക്കായി ഇന്ന് തുറന്ന് നൽകും

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി ഇടുക്കി വാഗമണ്ണിൽ. പാലം സഞ്ചാരികൾക്കായി ഇന്ന് തുറന്ന് നൽകും. ഇടുക്കി വാഗമൺ കോലാഹലമേട്ടിലാണ് പാലം നിർമിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്.ഡി റ്റി പി സി നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിലാണ്, ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ നിൽക്കാൻ…

Read More