കേരളത്തിൽ ഇതുവരെ ലഭിച്ചത് 18 ശതമാനം മഴ ; കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ , കുറവ് ഇടുക്കിയിൽ

കടുത്ത ചൂടിനൊടുവിൽ പെയ്ത വേനൽമഴ അതിതീവ്ര മഴയായി പരിണമിച്ചതോടെ സംസ്ഥാനത്ത് ലഭിച്ചത് 18 ശതമാനം അധിക മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ മെയ് 23 വരെയുള്ള കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ട കണക്കാണിത്. ഇക്കാലയളവിൽ 277.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 327.3 മില്ലിമീറ്റർ മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴലഭിച്ചത്. 510.5 എം.എം മഴയാണ് മെയ് 23 വരെ ലഭിച്ചത്. വേനലിൽ പെയ്യേണ്ട സാധാരണ മഴയേക്കാൾ 19 ശതമാനം കൂടുതലാണ്. എന്നാൽ അധിക മഴയിൽ…

Read More

അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിൽ 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടർന്ന് മെയ് 31 ഓടെ…

Read More

കനത്ത മഴ; ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ടയിലാണ് റെഡ് അലർട്ടുള്ളത്. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക്…

Read More

ഇടുക്കിയിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

ഇടുക്കിയിൽ പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി

Read More

ഇടുക്കി ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം ; സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ

ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് വനിതാ കമ്മിഷന്‍. അതിജീവിത മരിച്ചത് കഴുത്തു ഞെരിഞ്ഞ് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. അതിജീവിതയുടെ മരണം കഴുത്തില്‍ ബെല്‍റ്റ് മുറുകിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനക്ക്…

Read More

ഇടുക്കി ബൈസൺവാലി ഏലത്തോട്ടത്തിൽ കാട്ടാനക്കൂട്ടം ; ജോലി ചെയ്യാൻ കഴിയാതെ തൊഴിലാളികൾ

ഇടുക്കി ബൈസണ്‍വാലി നെല്ലിക്കാട്ടില്‍ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി കാട്ടാനക്കൂട്ടം. രണ്ട് കുട്ടിയാനകള്‍ അടക്കം ആറ് ആനകളാണ് ഏലത്തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ജനവാസ മേഖലയില്‍ തുടരുന്ന കാട്ടാനക്കൂട്ടം ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളും പ്രതിസന്ധിയിലാണ്.

Read More

പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ ; സംഭവം ഇടുക്കി ഇരട്ടയാറിൽ

ഇടുക്കിയില്‍ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Read More

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരിക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള -തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റിരുന്നു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്.

Read More

ഇടുക്കിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുൾപ്പെടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്കാണ് അപകടം. ടാങ്ക്കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അമ്മയും മകളും സംഭവ സ്ഥലത്തു വെച്ചും ജെൻസി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

Read More

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

നെടുങ്കണ്ടത്ത് വീടിന്‍റെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്.  ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട്…

Read More