
ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നെന്ന് സഹോദരിയുടെ മൊഴി ; ഇടുക്കിയിലെ കൊലപാതകത്തിൽ അമ്മയും സഹോദരങ്ങളും പിടിയിൽ
തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തി. അന്വേഷണത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഇടുക്കി പള്ളിക്കുന്ന് വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിന്റെ മരണത്തിന് ഉത്തരവാദികളായ സഹോദരൻ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ബിബിൻ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയിൽ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു. വുഡ് ലാൻഡ്സ് എസ്റ്റേറ്റിൽ താമസിക്കുന്ന കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബുവിന്റെ മൃതദേഹം…