ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിന് പ്രവേശനം അനുവദിച്ചു ; വിഗ്രഹം എടുത്ത് മാറ്റി ഒരു വിഭാഗം

ദളിതർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചതിന് പിന്നാലെ കർണാടക മാണ്ഡ്യ ജില്ലയിലെ ഹനകെരെ ഗ്രാമത്തിൽ സംഘർഷാവസ്ഥ. നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലാണ് ജില്ലാ ഭരണകൂടം ദലിതർക്ക് പ്രവേശനം അനുവദിച്ചത്. ഇതിന് പിന്നാലെ സവർണ ജാതിവിഭാഗത്തിൽപ്പെട്ട ചിലർ എതിർപ്പുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു വിഭാഗം വിഗ്രഹം എടുത്ത് മാറ്റി. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് എല്ലാവർക്കും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. പണ്ട് മുതലെ ദളിതർക്ക് വിലക്കുള്ള ക്ഷേത്രമാണിത്. ഈ അടുത്ത് സംസ്ഥാന റിലീജിയസ്…

Read More

അയോധ്യയിലെ രാംലല്ല വിഗ്രഹവുമായി സാമ്യമുള്ള പുരാതന വിഗ്രഹം കർണാടകയിൽ കണ്ടെത്തി

കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന “ദശാവതാര’വിഗ്രഹം കണ്ടെത്തി. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹവുമായി ഇതിനു വളരെയധികം സാമ്യമുണ്ട്. പുരാവസ്തു ഗവേഷകർ ഈ സുപ്രധാന കണ്ടെത്തലിനൊപ്പം പുരാതന ശിവലിംഗവും കണ്ടെത്തി. ക്ഷേത്രത്തിന്‍റെ നാശത്തിനിടയിൽ വിഗ്രഹം നദിയിൽ മുങ്ങിയതായിരിക്കാമെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പഞ്ഞു. വിഷ്ണു വിഗ്രഹത്തെ വേറിട്ടുനിർത്തുന്നത് ഇതിന്‍റെ പ്രത്യേകതകളാണ്. വിഷ്ണുവിനു ചുറ്റുമുള്ള പ്രഭാവലയം മത്സ്യം, കൂർമ,…

Read More

‘റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമല്ല’; സ്വകാര്യവസ്തുവിന് മുന്നിലെ കല്ല് നീക്കണം’; മദ്രാസ് ഹൈക്കോടതി

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യവസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നൽകിയ ഹർജിയിലാണ് നിരീക്ഷണം. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും റവന്യൂവകുപ്പിനും കോടതി നിർദേശം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ റോഡ് സൈഡിലെ കല്ല് നീക്കാൻ മടിക്കുന്നതിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് കോടതി തീരുമാനം. കല്ലിൽ തുണി ചുറ്റി ഏതാനും ക്രിയകൾ ചെയ്ത് ഒരു പ്രതിഷ്ഠ എന്ന നിലയിലായിരുന്നു സ്വകാര്യ വസ്തുവിന് മുന്നിൽ കല്ല് സ്ഥാപിച്ചത്. സമീപത്തെ സ്ഥലമുടമകൾക്ക്…

Read More

അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

അയോധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങുകൾക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. കൃഷ്ണശിലയിൽ നിർമിച്ചിട്ടുള്ള വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. വിഗ്രഹത്തിന്റെ മുഖം തുണി കൊണ്ട് മറച്ചിരിക്കുകയാണ്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുമെന്നാണ് വിവരം. പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ്…

Read More