
‘ഈദിയ്യ’ എടിഎം ; പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ
ഖത്തർ സെൻട്രൽ ബാങ്ക് സ്ഥാപിച്ച ‘ഈദിയ്യ’ എ.ടി.എമ്മുകളിൽനിന്ന് 7.4 കോടി റിയാൽ പിൻവലിക്കപ്പെട്ടു. കുട്ടികൾക്ക് പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പണം സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് സൗകര്യം ഉദ്ദേശിച്ചാണ് അഞ്ച്, 10, 50, 100 റിയാലിൽ കറൻസികൾ പിൻവലിക്കാൻ കഴിയുന്ന ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. ബലി പെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച ഈദിയ്യ എ.ടി.എം സേവനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ എക്സിൽ അറിയിച്ചു. പ്ലെയ്സ് വെൻഡോം, അൽ മിർഖാബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്,…