
ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാം; സാമൂഹികാഘാത പഠന റിപ്പോർട്ട്
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. തൃക്കാക്കര ഭാരത്‍ മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം നടത്തിയ പഠന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. വിശദമായ റിപ്പോർട്ട് കളക്ടർ സംസ്ഥാന സർക്കാരിന് കൈമാറും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കണ്ടെത്തിയത്. ഇതിൽ 2263 ഏക്കർ ചെറുവളളി എസ്റ്റേറ്റും 307 ഏക്കർ സ്വകാര്യ ഉടമസത്ഥതയിലുള്ള…