ഇടവേള ബാബുവിനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.

Read More

പീഡന പരാതിയിൽ ഇടവേള ബാബു അറസ്റ്റിൽ; മുൻകൂർ ജാമ്യത്തിൽ വിട്ടയയ്ക്കും

നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. ജാമ്യനടപടികൾക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക. അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്….

Read More

നടിയുടെ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു

നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ മൊഴി പ്രകാരമാണ് കേസ്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു പീഡിപ്പിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്. ഫോർട്ട് കൊച്ചി പൊലീസാണ് നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് നടനെതിരെയും…

Read More

‘കൂട്ടുകാർ മദ്യം തലയിലൂടെ വരെ ഒഴിച്ചിട്ടുണ്ട്, എന്നിട്ടും മദ്യപിച്ചിട്ടില്ല’: ഇടവേള ബാബു

വർഷങ്ങളായി സിനിമയിലുള്ള ഇടവേള ബാബു താരംസംഘടനയായ അമ്മയുടെ പ്രധാന പ്രവർത്തകരിലൊരാളാണ്. സ്വഭാവം കൊണ്ടും മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടും ബാബു വ്യത്യസ്തനാണ്. അടുത്തിടെ ഇൻറർവ്യൂവിൽ മദ്യപാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്: ‘ഞാൻ മദ്യപിക്കാറില്ല. ഇത് വലിയ ക്രെഡിറ്റ് ആയി പറയുന്നതല്ല. ഞാൻ മദ്യപിക്കാറില്ല. എൻറെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു അച്ഛൻ. പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എൻറെ മനസിലും…

Read More

ഫഹദും പൃഥ്വിരാജും ദുൽഖറുമൊക്കെ പാൻ ഇന്ത്യൻ താരങ്ങളായി, പലരേയും വിളിച്ചിട്ടു കിട്ടാറുമില്ല: ഇടവേള ബാബു

യങ് സൂപ്പർ സ്റ്റാറുകളായ ദുൽഖറിനെയും ഫഹദിനെയും കുറിച്ച് അമ്മയുടെ ഭാരവാഹി ഇടവേള ബാബു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. പുതിയ താരങ്ങൾ സംഘടനകളുമായി സഹകരിക്കുന്നില്ലെന്ന വ്യാപകപരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇടവേള ബാബുവിൻറെ പ്രസ്താവന. പൃഥ്വിരാജും ദുൽഖറും ഫഹദും അടക്കമുള്ള യുവതാരങ്ങൾ അമ്മയോടു സഹകരിക്കുന്നില്ലെന്നു പറയാനാകില്ല. അമ്മയുടെ കെട്ടിട ഉദ്ഘാടനത്തിനു ഫഹദ് വന്നിരുന്നു. കഴിഞ്ഞ ഷോയ്ക്ക് ദുൽഖറുമുണ്ടായിരുന്നു. അങ്ങനെ എല്ലാവരും സഹകരിക്കുന്നുണ്ട്. പിന്നെ അവരെ ബന്ധപ്പെടുമ്പോൾ അവർ അന്യഭാഷകളിലൊക്കെ തിരക്കിലായിരിക്കും. ഫഹദും പൃഥ്വിരാജും ദുൽഖറുമൊക്കെ പാൻ ഇന്ത്യൻ താരങ്ങളായി മാറി…

Read More