
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വോട്ടർമാർ
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടുക്കി-ദേവികുളം താലൂക്കിലെ ഇടമലക്കുടി. ആദിവാസി- മുതുവാൻ വിഭാഗക്കാർ ഇവിടെ താമസിക്കുന്നു. ആകെ 13 വാർഡുകൾ. കണക്കുകൾ അനുസരിച്ച് 656 വീടുകൾ ഇവിടെയുണ്ട്. ഇടമലക്കുടിയും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ 1041 പേരാണ് വോട്ട് ചെയ്യുന്നത്. 85 വയസിനുമേൽ പ്രായമുള്ളവർ വീട്ടിൽ വോട്ട് ചെയ്തു. ഇടമലക്കുടി ട്രൈബൽ സ്കൂൾ, മുളകുത്തറക്കുടി കമ്യൂണിറ്റി ഹാൾ, പറപ്പയാർക്കുടി ഇഡിസി സെന്റർ എന്നിങ്ങനെ മൂന്നു ബൂത്തുകളാണ് പഞ്ചായത്തിലുള്ളത്. 516 പുരുഷ വോട്ടർമാരും 525 സ്ത്രീ വോട്ടർമാരുമാണുള്ളത്. കുടികളിലെ…