
ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റർ’ ലേലത്തിൽ വിറ്റുപോയത് 9 കോടിക്ക്
ഡയാന രാജകുമാരിയുടെ ഐക്കണിക് റെഡ് ‘ബ്ലാക്ക് ഷീപ്പ്’ സ്വെറ്റർ ലേലത്തിൽ വിറ്റുപോയത് 1.1 മില്യൺ ഡോളറിന്(9,14,14,510.00 കോടി രൂപ). 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റർ റെക്കോഡ് തുകക്കാണ് വിറ്റത്. രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ചുവപ്പു നിറത്തിലുള്ള സ്വെറ്ററിൽ നിരനിരയായി വെളുത്ത ചെമ്മരിയാടുകളെ തുന്നിച്ചേർത്തിരിക്കുന്നു. ഇതിനിടയിൽ ഒരു കറുത്ത ആടുമുണ്ട്. 1981-ൽ ഒരു പോളോ മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് അവർ ആദ്യമായി ഈ വസ്ത്രം ധരിച്ചത്. ചാൾസ്…