തിമിംഗലവേട്ട തുടരുമെന്ന് ഐസ്‍ലൻഡ്; 128 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള പെർമിറ്റ് നൽകി

തിമിംഗലവേട്ട നിർത്താൻ ഉദ്ദേശ്യമില്ലെന്ന് ഐസ്‍ലൻഡ്. വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്താനാണ് ഐസ്‍ലൻഡ് തയാറാകാത്തത്. പല രാജ്യങ്ങളും തിമിംഗലവേട്ടയിലേർപ്പെട്ടിരുന്നുവെങ്കിലും തിമിംഗലങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യം കണക്കിലെടുത്ത് തിമിംഗലവേട്ട നിർത്താനോ നിയന്ത്രിക്കാനോ അവർ നിർബന്ധിതരായിരുന്നു. എന്നാൽ ജപ്പാൻ, നോർവേ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ തിമിംഗല വേട്ട പിന്നെയും തുടർന്നു. തിമിംഗലവേട്ട തങ്ങളുടെ രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും ഭാ​ഗമായി കഴിഞ്ഞു എന്നാണ് ഇവർ മുന്നോട്ടുവച്ച ന്യായം. എന്നാൽ ഈ വർഷം തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഐസ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരിസ്ഥിതി സ്‌നേഹികൾളുടെ പ്രതീക്ഷകളെല്ലാം…

Read More

വായു ശു​ദ്ധീകരിക്കാൻ ഡയറക്ട് എയര്‍ കാപ്ചര്‍ പ്ലാന്റ് സ്ഥാപിച്ച് ഐസ് ലാന്‍ഡ്

ദിനംപ്രതി വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ​മനുഷ്യന്റെ നിലനിൽപ്പിന് മാത്രമല്ല ഭീഷണിയാകുന്നത്. അത് പ്രകൃതിയുടേയും, മറ്റു ജീവജാലങ്ങളുടേയും ഒന്നടങ്കമുള്ള നാശത്തിനും കാരണമാകും. ഈ പ്രശ്നത്തിന്റെ ​ഗൗരവം മനസിലാക്കികൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പല ഭരണകൂടങ്ങളും നൂതന കാലാവസ്ഥാ സംരക്ഷണ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനൊരു ഉ​ദാഹരണമാണ് ഐസ് ലാന്‍ഡില്‍ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഡയറക്ട് എയര്‍ കാപ്ചര്‍ പ്ലാന്റ്. ഇത് വായുവലിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന കാര്‍ബണ്‍ രാസവസ്തുക്കളുപയോഗിച്ച് വേര്‍തിരിച്ചെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന കാര്‍ബണ്‍ ഭൂമിക്കടിയിലേക്ക് മാറ്റുകയും അത് സ്വാഭാവികമായി കല്ലായി…

Read More

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം; അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് ഡിസംബറിന് ശേഷം ഇത് നാലാം തവണ

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം. ഡിസംബറിന് ശേഷം ഇത് നാലാം തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. 2.9 കിലോമീറ്റർ നീളമുള്ള വിള്ളലാണ് തെക്കൻ ഐസ്ലൻഡിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലും ഇതേ പ്രദേശത്താണ് വിള്ളലുണ്ടായത്. റെയ്ക്ജേൻസ് പെനിസുലയിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്തമായതാണ് ഈ പൊട്ടിത്തെറിയെന്നാണ് നിരീക്ഷണം. പൊട്ടിത്തെറിക്ക് പിന്നാലെ ആളുകളെ ഒഴിവാക്കിയ പടിഞ്ഞാറൻ മേഖലയിലെ ചെറുപട്ടണമായ ഗ്രിൻഡാവിക്ക് വരേയും ലാവ പ്രവാഹം എത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പരിസരത്തുള്ള ബ്ലൂ ലഗൂൺ അടക്കമുള്ള വിനോദ…

Read More

ഭൂകമ്പത്തെ തുടർന്ന് അ​ഗ്നിപർവതങ്ങൾ സജീവമായി; ഐസ് ലൻഡിൽ അടിയന്തരാവസ്ഥ

ഐസ് ലൻഡിനെ ഭീതിയിലാഴ്ത്തി അ​ഗ്നിപർവതങ്ങൾ സജീവമായ സാഹചര്യത്തിൽ അപകട സാധ്യതയുള്ള മേഘലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്രിൻഡവിക് ന​ഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രർഭവകേന്ദ്രം, ന​ഗരത്തിലെ റോഡിലും ഭൂമിയിലും വിള്ളലുണ്ടായത് ജനങ്ങളെ പരി‌ഭ്രന്തിയിലാക്കി. പിന്നാലെ ഇവിടെ നിന്നും 4000 -ലധികം പേരെയാണ് ഒഴിപ്പിച്ചത്. നാലു കിലോമീറ്ററോളം ദൂരത്തിൽ ഭൂമി പിളർന്നതായി കാണിക്കുന്ന കോസ്റ്റ്‌ഗാർഡിന്റെ ഹെലികോപ്റ്റർ പകർത്തിയ ദൃശ്യങ്ങൾ സംഭവത്തിന്റെ വ്യാപ്തി മനസിലാക്കിതരുന്നു. കിഴക്കൻ സ്ലിൻഞ്ചർഫെല്ലിൽ ശക്തമായ അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇപ്പോൾ മുന്നറിയിപ്പു…

Read More