നെതര്‍ലന്‍ഡ്‌സിനെയും കടന്ന് ഇന്ത്യ; 160 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി ടീം ഇന്ത്യ

ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും വിജയിച്ച് ഇന്ത്യ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,,…

Read More

കിവികളെ പറപ്പിച്ചു; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം

ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമലക്ക് മുന്നിൽ കറങ്ങി വീണ് ന്യൂസിലന്‍റ്. 358 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവികൾ വെറും 167 റൺസിന് കൂടാരം കയറി. 190 റൺസിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ഒമ്പതോവറില്‍ വെറും 46 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുത കേശവ് മഹാരാജാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 60 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലന്റ് ടോപ് സ്‌കോറർ. കിവീസ് നിരയിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നേരത്തേ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്വിന്റൺ…

Read More

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത സൂപ്പർ പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് മുഹമ്മദ് സിറാജ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമനാവുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.694 റേറ്റിംഗ് പോയന്‍റുമായി…

Read More

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനിമുതല്‍ തുല്യമായ സമ്മാനത്തുക. ഐസിസി തന്നെയാണ് ഇതുസംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്. എന്നാൽ 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഈ സുപ്രധാന തീരുമാനം ഏറെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More

പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ല; വനിതാ കമ്മീഷൻ

കേരള ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടും പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പി.സതീദേവി. ഒരു സിനിമ ലൊക്കേഷനിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയപ്പോൾ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നതെന്നും പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പി.സതീദേവി പറഞ്ഞു. ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിനിമ നിർമാണത്തിന് അനുമതി നൽകാനാവൂ. സാംസ്‌കാരിക പ്രബുദ്ധായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം…

Read More