
ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. 3-1 പരാജയപ്പെട്ട ഇന്ത്യ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019-21, 2021-23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ കളിച്ച ഇന്ത്യക്ക് 109 റേറ്റിംഗ് പോയിന്റാണുള്ളത്. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍, പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക. 112 പോയിന്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക്. പാകിസ്ഥാനെതിരെ രണ്ട് മത്സരങ്ങളും ജയിച്ചതോടെയാണ് ഇന്ത്യയെ മൂന്നാം…