ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യ ; ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു

എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. 

Read More

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ ; കോൺഗ്രസ് നേതാക്കൾക്ക് പങ്ക് , ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസ്‌ നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നുവെന്നും സംഭവം ഒരു കൊലപാതകം ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‌ഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അതാണ്‌ നടക്കുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണം അദ്ദേഹം കൂട്ടിച്ചേർത്തു പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഐഎം നേരത്തെ പറഞ്ഞത് ശരിവെക്കുന്നതാണ് കോടതി വിധിയെന്നും എംവി ഗോവിനന്ദൻ പറ‌ഞ്ഞു. സിബിഐ യുടെ രാഷ്ട്രീയ…

Read More