മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ.ഗോപാലകൃഷ്ണൻ ഐഎഎസ് ; സ്ക്രീൻഷോട്ട് പുറത്ത്

കെ. ഗോപാലകൃഷ്ണൻ ഐഎഎസ് മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്‌ക്രീൻഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ ‘ഇത് എന്ത് ഗ്രൂപ്പാണ് ഗോപാൽ’ എന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥ ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നും ചിലർ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ മറുപടി നൽകിയത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഗോപാലകൃഷ്ണനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും…

Read More

സർവ്വീസ് ചട്ട ലംഘനം; സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം: എൻ. പ്രശാന്തിന് കുറ്റാരോപണ മെമോ

സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ. ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമർശം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി നൽകിയ മെമോയിലെ പരാമർശം. പ്രശാന്ത് നിലവിൽ സസ്പെൻഷനിലാണ്. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി…

Read More

‘എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ല’: പ്രതികരിച്ച് എൻ പ്രശാന്ത് ഐഎഎസ്

ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ്. വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് പ്രശാന്ത് ഐഎഎസ് പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ട്. കൂടുതൽ പ്രതികരണം സസ്പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ കിട്ടിയ ആദ്യ സസ്പെൻഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ്…

Read More

ഐഎഎസ് തലപ്പത്തെ ചേരിപ്പോര് ; എൻ പ്രശാന്തിന് എതിരായ നടപടിയിൽ സന്തോഷമെന്ന് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

ഐഎഎസ് ചേരിപ്പോര് വിവാദത്തിൽ എൻ.പ്രശാന്തിനെ നേരത്തേ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയിൽ വളരെ സന്തോഷമെന്നും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ . സർക്കാർ നടപടി നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും. വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും അവർ പറ‌ഞ്ഞു. സംഘപരിവാർ നിരന്തരം നാട്ടിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ…

Read More

ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐഎഎസ്: കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്ന് എൻ പ്രശാന്ത്

കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐഎഎസ് പരസ്യ പ്രതികരണം ശക്തമായി തുടരുന്നു. ‘ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്. ‘ജനിച്ച്‌ വീണതേ ഐ എ എസ് ആവും എന്ന്…

Read More

കുട്ടികൾക്ക് ഐ.എ.എസ്, മെഡിക്കൽ പരിശീലനം; അബൂദബിയില്‍ എഡ്യുവിസ്ഡം അക്കാദമി ആരംഭിക്കുന്നു

ഐഎഎസും എംബിബിഎസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു.പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് എഡ്യുവിസ്ഡം അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാർത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുളള പ്രാവീണ്യം നല്‍കുകയെന്നുളളതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. നിലവില്‍ ജൂനിയർ ഐഎഎസ്, ഡോക്ടർ ജൂനിയർ എന്നിങ്ങനെ രണ്ട് കോഴ്സുകളിലായി ഐഎഎസ് ഡോക്ടർ കരിയർ ഗൈഡന്‍സുകളാണ് നല്‍കുക. ഭാവിയില്‍ കൂടുതല്‍ കരിയർ മേഖലകളിലേക്കും കടക്കുമെന്നും എഡ്യുവിസ്ഡം അക്കാദമി പ്രതിനിധികള്‍ അറിയിച്ചു. ഒക്ടോബർ 27 ന് അബുദബി…

Read More

ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല: എഡിഎമ്മിന്റെ മരണത്തിൽ ദിവ്യ എസ് അയ്യർ

രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ്. അയ്യർ ഐഎഎസ്. പത്തനംതിട്ടയിൽ തന്റെ കീഴിൽ തഹസിൽദാറായി പ്രവർത്തിച്ചിരുന്നയാളാണ് നവീനെന്ന് ദിവ്യ പറഞ്ഞു. റാന്നിയിൽ തഹസിൽദാർ എന്ന നിലയിലുള്ള നവീനിന്റെ പ്രവർത്തനം എന്നും തങ്ങൾക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്നു രാവിലെയാണ് എഡിഎം നവീനിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി…

Read More

‘പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണം’; മുഖ്യമന്ത്രിക്ക് കേരള ഒളിംപിക്‌സ് അസോസിയേഷൻ കത്ത് നൽകി

പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്‌സ് അസോസിയേഷന്റെ ആവശ്യം. ‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’-…

Read More

മോശം നഗരാസൂത്രണം; ഡൽഹിയിലെ വിദ്യാർഥികളുടെ മരണത്തിന് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ: രാഹുൽ ​ഗാന്ധി

സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വത്തെയും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരൻമാർ ജീവൻകൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വിദ്യാർഥികളുടെ മരണത്തിന്റെ കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച രാജ്യത്തെ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സുരക്ഷിതമായ ജീവിതം…

Read More

‘തോക്ക്’ ചൂണ്ടിയെന്ന കർഷകന്റെ പരാതി; യുവ ഐഎഎസ് പൂജ ഖേഡ‍്കറുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്തു

വിവാദമായ ഐഎഎസ് പ്രൊബേഷനറി ഓഫിസർ പൂജ ഖേഡ്​കറുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പുണെ റൂറൽ പൊലീസ്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കർഷകന്റെ പരാതിയിലാണ് നടപടി. മനോരമ ഖേഡ‍്കർ, ദിലീപ് ഖേഡ്​കർ എന്നിവർക്കെതിരെയാണ് പുണെയിലെ പോഡ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്​റ്റർ ചെയ്​തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മനോരമ ഖേഡ‍്കറിനും ദിലീപിനും പുറമെ 5 പേർ കൂടി കേസിൽ പ്രതികളാണ്. വനിതാ ബൗൺസർമാർക്കൊപ്പം എത്തിയ മനോരമ…

Read More