
ഒമ്പതുമാസം ഗര്‍ഭിണിയായിരുന്ന സീമയുടെ നിറവയര്‍ മറയ്ക്കാന്‍ കഥാപാത്രത്തെ വീല്‍ചെയറിലാക്കി!
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സീമ. ഒരുകാലത്തു യുവാക്കളുടെ ഹരമായിരുന്നു താരം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഐ.വി. ശശിയുമായുള്ള തന്റെ വിവാഹത്തെയും ഗര്‍ഭകാലത്ത് അഭിനയിച്ച സിനിമയെയും കുറിച്ചുള്ള തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും തരംഗമാകുകയാണ്. ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അതുവരെ ആ ക്ഷേത്രത്തില്‍ വിവാഹം നടന്നിട്ടില്ല. ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല. ഫോണിലൂടെയും നേരിട്ടും ഒക്കെയായിരുന്നു ക്ഷണം. എന്റെ ചേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജയേട്ടനായിരുന്നു. എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയില്‍ ഏല്‍പിച്ചത് ജയേട്ടനാണ്. പിന്നീട് ചെന്നൈയിലെ താജ്…